ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് 1,000 റെസ്റ്റോറന്റുകള്‍

മനാമ: (www.kasargodvartha.com 25.06.2021) ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് 1,000 റെസ്റ്റോറന്റുകളും കഫേകളും. ബഹ്‌റൈനില്‍ ഓരോ ദിവസവും 100ലധികം സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. മെയ് 27 മുതല്‍ ജൂണ്‍ 24 വരെ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 16 റെസ്റ്റോറന്റുകള്‍ പൂട്ടിച്ചു. ചൊവ്വാഴ്ച 164 ഔടലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 36 റെസ്റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി. 

സലൂണുകളും സ്പാകളും അധികൃതര്‍ പരിശോധിച്ചിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നാഷണല്‍ ടാസ്‌ക് ഫോഴ്സിന്റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ പള്ളികളും അടച്ചിരുന്നു. പരിശോധനകള്‍ നടത്തിവരുന്നത് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത് വിഭാഗം അധികൃതര്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ്.

Manama, News, Gulf, World, Top-Headlines, COVID-19, Fine, Protocols, 1,000 restaurants violate protocols

Keywords: Manama, News, Gulf, World, Top-Headlines, COVID-19, Fine, Protocols, 1,000 restaurants violate protocols



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?