കേരളത്തില്‍ സെഞ്ച്വറി തകിച്ച് പെട്രോള്‍ വില: പ്രീമിയം പെട്രോളിന് നേരത്തെ 100 കടന്നിരുന്നു


കേരളം : സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുരം പാറശ്ശാലയിലാണ് പെട്രോള്‍ വില സെഞ്ച്വറിയിലെത്തിയത്. തമിഴ്‌നാട്- കേരള അതിര്‍ത്തിയിലാണ് പെട്രോള്‍ വില 100 കടന്നത്. ഡീസലിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി.

ഈമാസം 12മത്തെ തവണയാണ് ഇന്ധനവില കൂട്ടിയത്. പ്രീമിയം പെട്രോളിന് നേരത്തെ തന്നെ കേരളത്തില്‍ 100 കടന്നിരുന്നു. കോവിഡും ലോക് ഡൗണും കാരണം ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിക്കു മേല്‍ ഇരുട്ടടിയായി മാറുകയാണ് ഇന്ധനവില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയ്ക്ക് ഇടവേളയുണ്ടായിരുന്നു. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?