അഫ്ഗാനില്‍ വെടിവെയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരിക്ക്

കാബൂള്‍: (www.kvartha.com 10.06.2021) അഫ്ഗാനില്‍ വെടിവെയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്പില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ അഫ്ഗാനിലെ ബഗ്ലാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. 

ആറുപേര്‍ തോക്കു ചൂണ്ടിയെത്തിയെന്നും ഷിയ ഹസറ വിഭാഗക്കാര്‍ ആരെല്ലാമെന്ന് അന്വേഷിച്ച് വെടിവെയ്പ് നടത്തിയെന്നും പരിക്കേറ്റ ഒരാള്‍ പറഞ്ഞു. ബ്രിടെന്‍ ആസ്ഥാനമായ ഹാലോ ട്രസ്റ്റിന്റെ ക്യാമ്പില്‍ ഈ സമയം 110 ജോലിക്കാര്‍ ഉണ്ടായിരുന്നു. 

Kabul, News, World, Attack, Killed, Injured, Afghanistan, Ten killed in Afghanistan gun attack

ഒരു വിഭാഗം ആളുകളെ ആളുകളെ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹാലോ ചീഫ് എക്സിക്യുട്ടീവ് ജെയിംസ് കൊവാന്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഐ എസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജന്‍സ് മോണിറ്ററിങ് ഗ്രൂപ് പിന്നീട് അറിയിച്ചു. 

Keywords: Kabul, News, World, Attack, Killed, Injured, Afghanistan, Ten killed in Afghanistan gun attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?