തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫൻഡിലേക്ക് 1 കോടി രൂപ സംഭാവന ചെയ്ത് ഗോകുലം മൂവീസ്
ചെന്നൈ: (www.kvartha.com 11.06.2021) കേരളത്തെ പോലെ തന്നെ കോവിഡ് ഭീഷണി നേിരുടുന്ന സംസ്ഥാനമാണ് തമിഴ്നാടും. കോവിഡ് മരണങ്ങളും തമിഴ്നാടിൽ വെല്ലുവിളിയാവുന്നുണ്ട്. ഇപോഴിതാ തമിഴ്നാടിന് സഹായഹസ്‍തവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫൻഡിലേക്ക് ഒരു കോടി രൂപയാണ് ഗോകുലം മൂവീസ് സംഭാവന ചെയ്തത്. ഗോകുലം ഗ്രൂപ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് സഹായം കൈമാറിയത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫൻഡിലേക്ക് ഒരു കോടി രൂപയാണ് ഗോകുലം മൂവീസ് സംഭാവന ചെയ്തത്. ഗോകുലം ഗ്രൂപ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് സഹായം കൈമാറിയത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം കൈമാറിയത്. കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാടിനെ സഹായിക്കുന്നതിന്, മുമ്പ് ഞങ്ങളുടെ ചെയര്‍മാന്‍ അതേ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറിയിരുന്നുവെന്നും ഗോകുലം മൂവീസ് അറിയിച്ചു.
ഓക്സിജൻ കിട്ടാതെ ആള്‍ക്കാര്‍ മരിക്കുന്നുവെന്ന വാര്‍ത്തകളടക്കം ചെന്നൈയില്‍ നിന്ന് വന്നിരുന്നു. നിലവില്‍ കോവിഡ് കണക്കുകള്‍ കുറയുന്നുവെന്നുമാണ് പുറത്തുവരുന്ന റിപോർട്.
Keywords: News, Chennai, Tamilnadu, National, India, COVID-19, Corona, Gokulam Movies, Public Relief Fund, Gokulam Movies donates Rs 1 crore to Tamil Nadu Chief Minister's Public Relief Fund.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment