ജൂലൈ 1 മുതല്‍ കുവൈത്തില്‍ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: (www.kasargodvartha.com 29.06.2021) ജൂലൈ ഒന്നു മുതല്‍ കുവൈത്തില്‍ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ അനുമതി. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി വ്യോമയാന വകുപ്പ് അറിയിച്ചു. ബോസ്‌നിയ ഹെര്‍സെഗോവിന, ബ്രിടെന്‍, സ്‌പെയിന്‍, അമേരിക, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മനി, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ഔദ്യോഗിക അനുമതി ലഭിച്ചത്.

ജൂലൈ ഒന്നാം തീയതി മുതല്‍ ഈ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ക്ക് ഈ രാജ്യങ്ങളും അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍കുലര്‍.

Kuwait City, News, Gulf, World, Top-Headlines, Flight, Kuwait: Direct flights to 12 countries from July 1

Keywords: Kuwait City, News, Gulf, World, Top-Headlines, Flight, Kuwait: Direct flights to 12 countries from July 1 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?