കഴിഞ്ഞ ദിവസം മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പെരുമാതുറ: (www.kvartha.com 28.05.2021) കഴിഞ്ഞ ദിവസം മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജു (35)വിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 7:30 മണിയോടെ പൂത്തുറക്ക് സമീപം കടലില്‍ നിന്നും കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് മൃതദേഹം മത്സ്യ തൊഴിലാളികള്‍ മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ടത്തിനും മറ്റ് നടപടികള്‍ക്കുമായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാവിലെയോടെ മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് ഷാജു മുതലപ്പൊഴി കടലില്‍ കാണാതായത്. തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഷാജുവിനായുള്ള തിരിച്ചില്‍ വൈകുന്നതായി ആരോപിച്ച് ബന്ധുകളും നാട്ടുകാരും സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Keywords: Body of missing fisherman's dead body found, Dead Body, Fishermen, Kollam, Police, Natives, Protesters, Kerala, News.
Powered by Info News For You

Comments
Post a Comment