കോവിഡ് വിദഗ്ധ സമിതിയില്‍നിന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു
ന്യൂഡെല്‍ഹി: (https://ift.tt/3bOtdtJ) കോവിഡ് വകഭേദങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍കാര്‍ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതിയുടെ (ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജെനോമിക്സ് കണ്‍സോര്‍ഷ്യം ഇന്‍സകോങ്) അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് രാജി. തന്റെ രാജിക്കാര്യം ശരിയാണെന്നും തനിക്കു കൂടുതലൊന്നും പറയാനില്ലെന്നും ഷാഹിദ് ജമീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജിക്ക് ഒരു കാരണം പറയാന്‍ തനിക്ക് ബാധ്യതയില്ലെന്ന് അദ്ദേഹം റോയിടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഷാഹിദ് ജമീലിന്റെ രാജിയില്‍ ബയോടെക്നോളജി വകുപ്പ് സെക്രടറി രേണു സ്വരൂപ് പ്രതികരിച്ചില്ല.
കോവിഡ് പരിശോധനക്കുറവ്, വാക്സിനേഷന്‍ വേഗതക്കുറവ്, വാക്സീന്‍ ലഭ്യതക്കുറവ് എന്നീ വിഷയങ്ങളും ഷാഹിദ് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് വിവരശേഖരണത്തിലും അദ്ദേഹം സര്‍കാരിനെ വിമര്‍ശിച്ചു.
മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് 800ഓളം ശാസ്ത്രജ്ഞന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാര്‍ച് തുടക്കത്തില്‍ തന്നെ വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ കേന്ദ്ര സര്‍കാര്‍ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ അടിത്തറയിലൂന്നിയ നയരൂപീകരണത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടിരുന്നു.
Powered by Info News For You

Comments
Post a Comment