ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുല്‍പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെല്‍ഹി: (https://ift.tt/3ueXsAe) കോവിഡ് ബാധയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുല്‍പന്ന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ (57)മരിച്ചു. ഈമാസം 19നായിരുന്നു മരണം. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരിച്ചതെന്ന് 'ദ പ്രിന്റ്' റിപോര്‍ട് ചെയ്യുന്നു. 

2018ലാണ് ഡയറി സയന്‍സ് വിദഗ്ധനായ സുനില്‍ ബന്‍സാല്‍ 'പതഞ്ജലി'യുടെ ഭാഗമാകുന്നത്. അസുഖത്തെത്തുടര്‍ന്ന് അവസാന ദിവസങ്ങളില്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

News, National, India, New Delhi, COVID-19, Death, Health, Baba Ramdev, Sunil Bansal, head of the dairy business of Ramdev’s Patanjali, dies of ‘Covid complications’


അലോപതി ചികിത്സക്കെതിരെ ബാബാ രാംദേവ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് കോവിഡിനെ തുടര്‍ന്ന് പതഞ്ജലിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ചതായ വിവരം പുറത്തു വരുന്നത്. 

അലോപതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചുവീണത് അലോപതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ബാബാ രാംദേവിന് കത്തെഴുതുകയായിരുന്നു. കത്ത് ലഭിച്ചതിന് പിന്നാലെ അലോപതിയെകുറിച്ചുള്ള വിവാദ പ്രസ്താവന ബാബാ രാംദേവ് പിന്‍വലിക്കുകയായിരുന്നു. 

Keywords: News, National, India, New Delhi, COVID-19, Death, Health, Baba Ramdev, Sunil Bansal, head of the dairy business of Ramdev’s Patanjali, dies of ‘Covid complications’

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?