കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് കടപ്പുറം കൊളങ്കര ഹൗസില്‍ മുഹമ്മദ് കുഞ്ഞി (67) മരിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ചേരങ്കൈയിലെ മൈമുനയാണ് ഭാര്യ. പരേതയായ എന്‍എം അര്‍ഫാന, അനീസ എന്‍.എം, ആസിഫ, അംന, അഫ്‌റ എന്നിവര്‍ മക്കളും ബി.കെ ബഷീര്‍ പൈക്ക മരുമകനുമാണ്. സഹോദരങ്ങള്‍: അബ്ബാസ് എന്‍.എ, എന്‍.എ അബ്ദുല്ല, എന്‍.എ സുബൈര്‍, ചൂരിയിലെ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സാഹിറ എന്നിവരാണ്. മയ്യത്ത് നെല്ലിക്കുന്ന് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Powered by Info News For You

Comments
Post a Comment