കത്തിജ്വലിച്ച് തീതുപ്പുന്ന അഗ്‌നിപര്‍വത ലാവയില്‍ ചുട്ടെടുത്ത് പിസ; ഗ്വാടിമാലയില്‍ നിന്നുള്ള ഡേവിഡിന്റെ അടുക്കള സഞ്ചാരികളെ അമ്പരപ്പിക്കുന്നു, വൈറല്‍ വിഡിയോ


ഗ്വാടിമാല സിറ്റി: (https://ift.tt/3y4a6VX) കത്തിജ്വലിച്ച് തീതുപ്പുന്ന അഗ്‌നിപര്‍വത ലാവയില്‍ ചുട്ടെടുത്ത് പിസയുമായി സഞ്ചാരികളെ അമ്പരപ്പിച്ച് ഗ്വാടിമാലയില്‍ നിന്നുള്ള ഡേവിഡിന്റെ അടുക്കള. ഗ്വാടിമാലയിലെ അകൗണ്ടന്റായ 34കാരന്‍ ഡേവിഡ് ഗാര്‍ഷ്യ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് 'പകായ' അഗ്‌നിപര്‍വതത്തില്‍നിന്ന് ഒലിച്ചിറങ്ങി വരുന്ന ലാവയില്‍ ചൂടോടെ കിടിലന്‍ പിസ ചുട്ടെടുത്താണ്.

പ്രത്യേക മെറ്റല്‍ ഷീറ്റാണ് പിസ തയാറാക്കാന്‍ ഉപയോഗിക്കുന്നത്. 1800 ഡിഗ്രി ചൂടുവരെ ഈ ഷീറ്റിന് താങ്ങാനാകും. ഏകദേശം 800 ഡിഗ്രി ചൂടുള്ള ലാവ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പിസ ചുട്ടെടുക്കാന്‍ വെക്കുക. 14 മിനിറ്റിനുള്ളില്‍ പിസ തയാറാകും -ഡേവിഡ് എ എഫ് പിയോട് പറഞ്ഞു. 

News, World, International, Food, Travel & Tourism, Video, Viral, Social Media, Viral Video: Man Cooks Pizza on Active Volcano, Leaves Netizens and Tourists in Awe


നിരവധി വിനോദ സഞ്ചാരികളാണ് സജീവമായ അഗ്‌നി പര്‍വതം കാണാനായി ഗ്വാടിമാലയിലെത്തുന്നത്. നേരത്തേ അഗ്‌നിപര്‍വതം കണ്ടുമടങ്ങിയിരുന്നവര്‍ ഇപ്പോള്‍ ലാവയില്‍ തയാറാക്കിയ പിസയും കഴിച്ച് ഫോടോയും എടുത്താണ് മടക്കം. ലാവയുടെ ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രമണിഞ്ഞ് ഡേവിഡ് പിസ തയാറാക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. 

ഫെബ്രുവരിയിലാണ് പകായ അഗ്‌നിപര്‍വതം സജീവമായി തുടങ്ങിയത്. പ്രദേശിക ഭരണകൂടവും അധികൃതരും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

Keywords: News, World, International, Food, Travel & Tourism, Video, Viral, Social Media, Viral Video: Man Cooks Pizza on Active Volcano, Leaves Netizens and Tourists in Awe

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?