കോവിഡ് രോഗികളുടെ ഐസിയുവിനകത്ത് പാട്ടും നൃത്തവുമായി ആരോഗ്യപ്രവർത്തകർ: വൈറലായി വിഡിയോ
സൂറത്ത്: (www.kvartha.com 25.05.2021) കോവിഡ് രോഗികളുടെ ഐസിയുവിനകത്ത് പാട്ടും നൃത്തവുമായി ഡോക്ടര്‍മാരും നഴ്സുമാരും മെഡികല്‍ വിദ്യാര്‍ഥികളും. വിഡിയോ ഏറ്റെടുത്ത് സൈബർ ലോകം. കോവിഡ് ഭീതിയില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് രോഗികളെ പരിചരിക്കുന്ന വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
എന്നിരുന്നാലും രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും അവര്‍ക്ക് കരുത്ത് പകരാനുമാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. കോവിഡ് രോഗികളെ സന്തോഷിപ്പിക്കാനായി ഐസിയുവിന് മുന്നില്‍ ഗിറ്റാര്‍ വായിക്കുന്ന നഴ്സ് മുതല്‍ നൃത്തച്ചുവടുകളുമായി എത്തുന്ന ആരോഗ്യ പ്രവർത്തകര്‍ വരെ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിലാണ് ഈ വിഡിയോയും ജനം ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതാണ് ഈ വിഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിഡിയോ പ്രചരിച്ചത്.
Keywords: News, Dance, India, National, Viral, Video, Social Media, Instagram, COVID-19, MBBS Students, Viral Video: Doctors and Final Year MBBS Students Sing and Dance on Kishore Kumar Songs to Give ‘Hausla’ to COVID-19 Patients.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment