കടല്‍ക്ഷോഭവും മഴയും ശക്തമായി തുടരുന്നു: ഉപ്പള മുസോടിയില്‍ വീട് നിലംപൊത്തി, തീരവാസികള്‍ ഭീതിയില്‍
കാസര്‍കോട് ജില്ലയില്‍ കടല്‍ക്ഷോഭവും മഴയും ശക്തമായി തുടരുന്നു. മഞ്ചേശ്വരം ഉപ്പള മുസോടിയില്‍ നിരവധി വീടുകള്‍ പൂര്‍ണമായും കടലെടുത്തു. ചേരങ്കൈയില്‍ നാലു വീടുകളില്‍ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മുസോടി കടപ്പുറത്ത് കഴിഞ്ഞ ദിവസം മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. നിരവധി വീടുകള്‍ അപകടാവസ്ഥയിലാണ്. വീട്ടുകാര്‍ വാടക വീട്ടിലേക്ക് മാറി. വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ശക്തമായ മഴയില്‍ രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചിത്താരി വില്ലേജില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.നീലേശ്വരം വില്ലേജില്‍ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകര്‍ന്നു. ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം കടലാക്രമണം മൂലം 200 മീറ്ററോളം കടല്‍ഭീത്തികള്‍ തകര്‍ന്നു. പ്രദേശവാസികള്‍ ആശങ്കയിലാണ്. തീരദേശ മേഖലയിലെ പല വീടുകളിലും തിരയടിച്ച് വെള്ളം കയറുകയാണ്. ഈ മേഖയിലെ തെങ്ങുകളടക്കം അപകടഭീഷണിയിലാണ്.
Powered by Info News For You

Comments
Post a Comment