ജയിലില്‍ കഴിയുന്ന പ്രൊഫ. ഹാനി ബാബുവിന് ബ്ലാക് ഫംഗസ് രോഗം; കണ്ണുകളെ ബാധിച്ചതിനാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കണമെന്ന് ബോബെ ഹൈകോടതി
മുംബൈ: (https://ift.tt/3fMh5ur) ഭീമാ -കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി സാമൂഹികപ്രവര്‍ത്തകനും ഡെല്‍ഹി സര്‍വകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ സര്‍കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന ഹാനി ബാബുവിന്റെ കണ്ണുകളെ രോഗം ബാധിച്ചതിനാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കാന്‍ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോബെ ഹൈകോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലില്‍ കഴിയുകയാണ് ഹാനി ബാബു. മേയ് മൂന്നു മുതല്‍ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ടെന്നാണ് കുടുംബം പറയുന്നത്. അതിയായ വേദന മൂലം ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വൃത്തിയാക്കാന്‍ കഴിയുന്നില്ലെന്നും കുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ച ശേഷം തുടര്‍ചികിത്സയില്ല. കൂടെ പോകാന്‍ ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാത്തത്. കണ്ണിന്റെ കാഴ്ച മങ്ങിയ നിലയിലാണെന്നും ഹാനി ബാബുവിന്റെ ഭാര്യയും ഡെല്‍ഹി മിറാന്‍ഡ കോളജ് അധ്യാപികയുമായ ഭാര്യ ജെനി റൊവീനയും സഹോദരന്‍മാരും പറഞ്ഞിരുന്നു.
ഹാനി ബാബുവിന് ചികിത്സ നിഷേധിക്കുന്നതായി നേരത്തേ അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ പ്രൊഫ. ജെന്നി റൊവീന പറഞ്ഞിരുന്നു. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായതുപോലെയുള്ള അവസ്ഥയാണെന്നും, കണ്ണില്‍ അണുബാധയുള്ള ഹാനി ാബുവിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും പ്രൊഫ. ജെന്നി റൊവീന ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ബാധിതര്‍ക്ക് വരുന്ന ഗുരുതരമായ രോഗമാണ് ബ്ലാക് ഫംഗസ്.
Powered by Info News For You

Comments
Post a Comment