'ലവ് യു സിന്ദഗി...', ഓക്സിജെൻ മാസ്‌കുമായി കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ആശുപത്രി കിടക്കയില്‍ നിന്ന് വൈറലായ യുവതിയും മരണത്തിന് കീഴടങ്ങി


മുംബൈ: (https://ift.tt/3y4a6VX) ഡോ. മോണിക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ച  'ലവ് യു സിന്ദഗി' വിഡിയോയിലൂടെ വൈറലായ യുവതിയും മരണത്തിന് കീഴടങ്ങി. കോവിഡ് ബാധിച്ച് ആശുപത്രി കിടക്കയില്‍ ഓക്സിജെൻ മാസ്‌കുമായി കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെയായിരുന്നു 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകള്‍ പങ്കുവെക്കുന്ന വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

കോവിഡ് ചികിത്സയില്‍ കഴിയുന്ന 30കാരി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും യുവതി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നതാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. കോവിഡ് അത്യാഹിത വാര്‍ഡില്‍ കഴിയുന്ന യുവതിയുടെ ആ വിഡിയോ നിമിഷങ്ങള്‍ക്കം വൈറലായിരുന്നു. ഷാരൂഖ് ഖാന്റെയും ആലിയ ഭട്ടിന്റെയും ഡിയര്‍ സിന്ദഗി എന്ന ചിത്രത്തിലെ ലവ് യു സിന്ദഗി എന്ന ഗാനത്തിനായിരുന്നു യുവതിയുടെ ആക്ഷന്‍.

News, National, India, Mumbai, COVID-19, Patient, Doctor, Treatment, Viral, Video, Social Media, Trending, Health, Death, The Covid patient from Love You Zindagi viral video has died, says doctor who tweeted it


ലവ് യു സിന്ദഗി എന്ന പേരില്‍ നിരവധി പേര്‍ ഈ വിഡിയോ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിഡിയോ പങ്കുവെച്ച ഡോക്ടര്‍ തന്നെ യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. 'ക്ഷമിക്കണം, ധീരയായ പെണ്‍കുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു' -ഡോക്ടര്‍ കുറിച്ചു.

പെണ്‍കുട്ടിയുടെ ആരോഗ്യവിവരവും ഡോക്ടര്‍ ഇടക്കിടെ പങ്കുവെച്ചിരുന്നു. ഐ സി യു കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണെന്ന് മേയ് 10ന് ഡോക്ടര്‍ അറിയിച്ചിരുന്നു.

2021 മേയ് എട്ടിനാണ് പെണ്‍കുട്ടിയുടെ വൈറല്‍ വിഡിയോ ഡോക്ടര്‍ പങ്കുവെച്ചത്. അത്യാസന്ന നിലയിലായിരുന്നിട്ടും ഐ സി യു ബെഡ് ലഭിച്ചില്ലെന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചത്. 10 ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. എന്‍ ഐ വി പിന്തുണയോടെയാണ് കഴിയുന്നത്. റെംഡിസിവര്‍ മരുന്ന് നല്‍കുകയും പ്ലാസ്മ തെറപ്പിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അവള്‍ ധീരയാണ്. പാട്ട് കേട്ടോട്ടെയെന്ന് അവള്‍ ആരാഞ്ഞിരുന്നു. ഞാന്‍ അനുവദിക്കുകയും ചെയ്തു. പ്രതീക്ഷ കൈവിടില്ല -ഡോക്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

യുവതിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ യുവതിയുടെ  മരണത്തില്‍ നിരവധി പേര്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

Keywords: News, National, India, Mumbai, COVID-19, Patient, Doctor, Treatment, Viral, Video, Social Media, Trending, Health, Death, The Covid patient from Love You Zindagi viral video has died, says doctor who tweeted it

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?