കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ മോദി സർകാർ അവഗണിച്ചതാണ് പ്രതിസന്ധിയായി മാറിയത്: വിമർശനവുമായി വിദേശ മാധ്യമങ്ങൾ
ന്യൂഡൽഹി: (www.kvartha.com 02.05.2021) കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നരേന്ദ്ര മോദി സർകാർ അവഗണിച്ചതാണ് ഇപ്പോൾ പ്രതിസന്ധിയായി മാറിയതെന്ന വിമർശനവുമായി വിദേശ മാധ്യമങ്ങൾ.
ശാസ്ത്രജ്ഞരും ഗവേഷകരുമായ നിരവധി പേരാണ് സർകാരിന്റെ കോവിഡ് നയം മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
കൊറോണ വൈറസിനെ നേരിട്ട് മാനവരാശിയെ ദുരന്തത്തിൽനിന്നു രക്ഷിച്ചെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ അവകാശപ്പെട്ടതെന്നു ‘ഫോറിൻ പോളിസി’യിൽ കപിൽ കൊമിറെഡ്ഡി എഴുതിയ ലേഖനം പറയുന്നു. കോവിഡിനെ പരാജയപ്പെടുത്തിയെന്ന് അഭിമാനത്തോടെ പറയാമെന്ന് ഫെബ്രുവരിയിൽ ബിജെപി പ്രമേയം പാസാക്കി.
എന്നാൽ, ലഭിച്ച നല്ല ഉപദേശങ്ങൾ മോദി അവഗണിക്കാതിരിക്കുകയും ചുമതലകൾ നിർവഹിക്കുകയും ചെയ്തിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ലേഖനത്തിൽ പറഞ്ഞു.

ആരോഗ്യമേഖലയിലെ വിദഗ്ധർ പല തവണ മുന്നറിയിപ്പു നൽകിയെങ്കിലും, കോവിഡ് പ്രതിസന്ധി അവസാനിച്ചെന്ന വാദത്തിൽ ഉറച്ചു നിൽക്കാനാണ് സർകാർ താൽപര്യപ്പെട്ടതെന്ന് ‘നേചർ’ മാഗസിൻ ‘ഇന്ത്യൻ സർകാർ ശാസ്ത്രജ്ഞർക്കു ചെവികൊടുക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ഐസിഎംആർ ഡേറ്റ സർകാർ സംവിധാനങ്ങൾക്ക് പുറത്തുള്ളവർക്കു ലഭ്യമാക്കുക, വൈറസ് ബാധിതരെ സംബന്ധിച്ച വിവരങ്ങൾ വിശകലന വിധേയമാക്കി ചികിത്സാ ആവശ്യങ്ങൾ മനസ്സിലാക്കാൻ അനുവദിക്കുക, ആത്മനിർഭർ ഭാരത് പദ്ധതിയുടെ പേരിലുള്ള നിയന്ത്രണങ്ങളിൽനിന്ന് ശാസ്ത്രോപകരണങ്ങളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഉന്നയിച്ചിട്ടുണ്ട്.
Keywords: News, Narendra Modi, Prime Minister, New Delhi, India, COVID-19, Corona, India Covid crisis: government ignored warnings on variant, scientists say.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment