ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു; ഇന്ത്യന്‍ മഹാസമുദ്രത്തിലെന്ന് അനുമാനം


ദേശീയം (www.evisionnews.co): നിയന്ത്രണംവിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബിയുടെ കോര്‍ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രന്‍ വിഭാഗം പ്രവചിച്ചിരുന്നു. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്.

അതേസമയം റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന.അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ മുമ്പ് ശന ിയാഴ്ച രാത്രി 11.30 നോടടുത്ത് ഇത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഏതാണ്ട് 10 മണിക്കൂറോളം കൂടുതല്‍ എടുത്താണ് റോക്കറ്റ് ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?