വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി വിസ കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ്


റിയാദ്: (https://ift.tt/3ujg16v) കോവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി പുതുക്കാന്‍ രാജാവ് ഉത്തരവിട്ടത്. 

News, World, Gulf, Visa, Saudi Arabia, Riyadh, India, Travel, Saudis extend residency visas of stranded expatriates


വിസിറ്റ് വിസയും നീട്ടികൊടുക്കും. സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (എന്‍ ഐ സി) സഹായത്തോടെ സൗദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്വമേധയാ പുതുക്കി നല്‍കും. 2021 ജൂണ്‍ രണ്ടുവരെ കാലാവധിയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്.

Keywords: News, World, Gulf, Visa, Saudi Arabia, Riyadh, India, Travel, Saudis extend residency visas of stranded expatriates

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?