ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും കൊല്ലുമെന്ന് ഭീഷണിയും: സിപിഎം നേതാവ് ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ കേസ്
കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലായിരുന്ന ആരോഗ്യ പ്രവര്‍ത്തകരെ സിപിഎം നേതാവിന്റെ നേൃത്വത്തില്‍ അസഭ്യവര്‍ഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. പഞ്ചായത്ത് പിഎച്ച്‌സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാഹുലിന്റെ പരാതിയില്‍ ശശി ഗോളിഗട്ടെ, അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബെള്ളൂര്‍ ബെള്ളൂര്‍ നെട്ടണിഗെയിലാണ് സംഭവം. കഴിഞ്ഞ ദിവസം നെട്ടണിഗെക്ക് സമീപം ഒരു കോവിഡ് മരണവുമായി ബന്ധപ്പെട്ട് പോവുന്നതിനിടെ നെട്ടണിഗെ ജംഗ്ഷനില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഓരു സംഘത്തെ ബോധല്‍കരിച്ചിരുന്നു. തുടര്‍ന്ന് തിരിച്ചുവരുന്നതിനിടെ അതേ സംഘത്തിലെ രണ്ടുപേരായ ശശിയും അബ്ദുല്ലകുഞ്ഞിയും ബൈക്കിലെത്തി അസഭ്യം പറയുകയും കത്തിയും വടിവാളും കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ സംഞ്ചരിച്ച വണ്ടിയില്‍ ഇടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment