കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ചു; ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കേസ്
തൃശൂര്‍: (www.kvartha.com 10.05.2021) കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. തൃശൂരില്‍ എംഎല്‍സി പള്ളിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 53 കാരിയായ വരവൂര്‍ സ്വദേശിനി ഖദീജയുടെ മൃതദേഹമാണ് കുളിപ്പിച്ചത്. ആരോഗ്യവകുപ്പ് ആംബുലന്‍സ് ഉള്‍പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച മെഡിക്കല്‍ കോളജില്‍ നിന്നും സ്ംസ്‌കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള പള്ളിയില്‍ ഇറക്കി മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു. കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെ തന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടം. എന്നാല്‍ അത് ഇവര്‍ ലംഘിക്കുകയായിരുന്നുവെന്ന് ഡിഎംഒ പറഞ്ഞു.
സംഭവം തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാകലക്ടര്‍ പറഞ്ഞു. കോവിഡ് രോഗി മരിച്ചാല്‍ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. അത് ഉടനെ സംസ്‌കരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായ രീതിയില്‍ മൃതദേഹം അഴിച്ചെടുത്ത് വിശ്വാസപരമായ രീതിയില്‍ ഇവര്‍ ചടങ്ങുകള്‍ നടത്തുകയായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു.
ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും സര്‍കാരിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Keywords: Covid patient's body bathed in church in violation of norms; Case against relatives and church officials, Thrissur, News, Local News, District Collector, Dead Body, Police, Case, Kerala.
Powered by Info News For You
Comments
Post a Comment