ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപ്പെട്ട ഓക്സിജൻ വാഹനത്തിന് കൈത്താങ്ങായി മോടോർ വാഹന വകുപ്പ്

ചെറുവത്തൂർ: (www.kasargodvartha.com 13.05.2021) ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപ്പെട്ട ഓക്സിജൻ വാഹനത്തിന് രക്ഷയായത് മോടോർ വാഹനവകുപ്പിന്റെ ഉചിതമായ ഇടപെടൽ. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ സിലിൻഡെറുകളുമായി വന്ന കെ എൽ 60 ബി 0613 (എം ജി വി) വാഹനം ചെറുവത്തൂർ ജെ കെ റസിഡെൻസിക്ക് സമീപത്തുള്ള വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബാരികേഡിൽ തട്ടി കുഴിയിൽ വീഴുകയായിരുന്നു.

News, Cheruvathur, Kasaragod, Rain, Kerala, State, Top-Headlines, Oxygen vehicle, Winds and rain, Oxygen vehicle damaged in strong winds and rain

എന്നാൽ മോടോർ വാഹന വകുപ്പിൻറെ ഉചിതമായ ഇടപെടലിൽ ഓക്സിജൻ സിലിൻഡെറുകൾ മറ്റൊരു വാഹനത്തിൽ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കോവിഡ് ആശുപത്രികളിലേക്കും മെഡികൽ കോളജിലേക്കുമുള്ള 52ഓളം വലിയ സിലിൻഡെറുകളും 25ഓളം ചെറിയ സിലിൻഡെറുകളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ശക്തമായ ഇടിമിന്നലോടുകൂടിയ കാറ്റും മഴയും ഡ്രൈവിങ്ങിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ജഴ്സൺ ടി എംന്റെ നിർദേശപ്രകാരം ഡ്യൂടിയിലുണ്ടായിരുന്ന അസിസ്റ്റൻറ് മോടോർ വെഹികിൾ ഇൻസ്പെക്ടർമാരായ വിജേഷ് പി വി, ജിജോ വിജയ്, ചെറുവത്തൂർ ചെക്പോസ്റ്റ് അസിസ്റ്റന്റ് മോടോർ വെഹികിൾ ഇൻസ്പെക്ടർ ശരത് എന്നിവർ ഓക്സിജൻ സിലിൻഡെർ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനും നേതൃത്വം നൽകി.

സമീപവാസികളായ കാടുവാക്കാട് ഡിവൈഎഫ്ഐ പ്രവർത്തകരായ അരുൺ, അഖിൽ, അഭിജിത്ത്, സഞ്ചയ്ബാബു, ദിലീപ് എന്നിവർ സിലിൻഡെറുകൾ മാറ്റിക്കയറ്റുന്നതിന് സഹായിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന് കാഞ്ഞങ്ങാട് നിന്നുള്ള സംഘത്തെ സ്ഥലത്തെത്തിച്ചു. ബ്രേക് ഡൗൺ സെർവീസ് നൽകുകയും ചെയ്തു.

Keywords: News, Cheruvathur, Kasaragod, Rain, Kerala, State, Top-Headlines, Oxygen vehicle, Winds and rain, Oxygen vehicle damaged in strong winds and rain.  

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?