കാസർകോട്ടെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്
കാസർകോട്: (www.kasargodvartha.com 25.05.2021) ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രടറി ടി എം ഇഖ്ബാൽ ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിന് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ ഷെഡ്യൂൾ ലഭ്യമാകാതെ നിരവധി പേർ കാത്ത് കിടക്കുന്ന സ്ഥിതിയാണുള്ളത്.
ജില്ലയിലെ പല നിശ്ചിത കേന്ദ്രങ്ങളിലും ദിവസങ്ങളോളമായി വാക്സിൻ വിതരണം നിലച്ചിരിക്കുകയാണ്. വാക്‌സിൻ വിതരണം കുറ്റമറ്റതാക്കി സാർവത്രികമാക്കണമെന്നും ടി എം ഇഖ്ബാൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം ആരോഗ്യ മന്ത്രി വീണാ ജോർജിന് പരാതി അയച്ചു.
Keywords: Kasaragod, Kerala, News, Muslim-league, Vaccinations, COVID-19, Registration, Health-minister, Top-Headlines, Muslim League says the Covid vaccine shortage of Kasargod to be resolved.
Powered by Info News For You

Comments
Post a Comment