പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നു, തോല്‍വിയില്‍ പാര്‍ടിക്ക് മനസിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 05.05.2021) നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്നും തോല്‍വിയില്‍ പാര്‍ടിക്ക് മനസിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തോല്‍വി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നത് താനാണെന്നും പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ടി ചര്‍ച ചെയ്തിട്ടുണ്ട്. തനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തല്‍ വരുത്തും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ടി തീരുമാനിക്കാമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Thiruvananthapuram, News, Kerala, Politics, Election, K Surendran, Political party, K Surendran takes primary responsibility for the defeat

Keywords: Thiruvananthapuram, News, Kerala, Politics, Election, K Surendran, Political party, K Surendran takes primary responsibility for the defeat 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?