ജീവനുള്ള മനുഷ്യൻ്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന തരത്തിലാണ് എനിക്ക് നേരെ പ്രചാരണമുണ്ടായത്: മുഹമ്മദ് റിയാസ്
കോഴിക്കോട്: (www.kvartha.com 19.05.2021) നിരന്തരമുണ്ടായ അപവാദങ്ങളെ കുറിച്ച് മനസ് തുറന്ന് നിയുക്തമന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 13 കൊല്ലമായി സംഘടനാ രംഗത്ത് പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ വീണ്ടും പാർടി പാർലമെൻ്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം തന്നിരിക്കുന്നു. ഈ സർകാരിൻ്റെ അധികാര തുടർച്ചയ്ക്കായി കഠിനമായി പ്രവർത്തിച്ച ലക്ഷക്കണക്കിന് സഖാക്കളുണ്ട്. അവർ ആഗ്രഹിക്കാത്ത ഒന്നും എന്നിൽ നിന്നും ഉണ്ടാവാതിരിക്കാനുള്ള ഇടപെടലാവും നടത്തുക. ജനങ്ങളെയാണ് എപ്പോഴും ഓർക്കേണ്ടത് അവർക്ക് ഇഷ്ടമില്ലാത്ത ഒന്നും ഉണ്ടാവരുതെന്നാണ്. ഈ പദവികളൊന്നും ശ്വാശതമല്ല. അധികാരം ഉള്ളപ്പോൾ നന്നായി പ്രവർത്തിച്ചു കാണിക്കണം എന്നു മാത്രമേ ചിന്തിക്കുന്നുള്ളൂ അദ്ദേഹം പറഞ്ഞു.
പ്രൊഫഷണലുകൾക്ക് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്കും വികസനത്തെക്കുറിച്ച് കാഴ്ച്ചപ്പാടുണ്ട്. അധികാരങ്ങളിലേക്ക് കയറിപോകുമ്പോൾ ആളുകളിൽ പൊതുവേ അഹങ്കാരം ഉണ്ടാവാറുണ്ട്. അതില്ലാതിരിക്കാൻ സ്വന്തം മനസിനകത്ത് ഒരോദിവസവും പോരാട്ടം നടത്തുക. ഇന്നേ വരെയുള്ള ജീവിതത്തിൽ ഞാൻ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നാണ് വിശ്വാസം. എനിക്ക് കാര്യമായ ഭരണപരിചയമില്ല. പക്ഷേ ഈ ഒരു കാര്യം എന്റെ മനസിലുണ്ട്.
കുറേക്കാലമായി പലരീതിയിൽ പലവിമർശനങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. അതിലേറേയും അസംബന്ധങ്ങളും അസത്യങ്ങളുമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ എന്തൊക്കെ പ്രചരണങ്ങൾ എനിക്ക് നേരെയുണ്ടായി. പറഞ്ഞു പറഞ്ഞു പോയാൽ എന്തെല്ലാം കാര്യങ്ങൾ. ജീവനുള്ള മനുഷ്യൻ്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന തരത്തിലാണ് എനിക്ക് നേരെ പ്രചാരണമുണ്ടായത്. പക്ഷേ ജനങ്ങൾക്ക് എല്ലാമറിയാം.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോടെണ്ണിയപ്പോൾ 14000 ഉണ്ടായിരുന്ന ഭൂരിപക്ഷമാണ് 28000 ആയത്. 2011-ഓടെ ഒളവണ പഞ്ചായത്ത് ബേപ്പൂരിൽ നിന്നും പോയിരുന്നു. എൽഡിഎഫിന് ആറായിരം വോടുകളുടെ ലീഡുള്ള മണ്ഡലമായിരുന്നു അത്. മണ്ഡലത്തിലെ രണ്ട് മുൻസിപാലിറ്റികൾ യുഡിഎഫ് ഭരിക്കുകയാണ്. ലോക്സഭയിൽ 10,000 വോടിൻ്റെ ലീഡാണ് ഇവിടെ യുഡിഎഫിന് കിട്ടിയത്. എല്ലാവരും പറയും പോലെ ഇടതുകോട്ടയായിരുന്നില്ല ബേപ്പൂർ, അങ്ങനെയൊരു മണ്ഡലമാണ് ഭൂരിപക്ഷം ഇരട്ടിയാക്കി എന്നെ ജയിപ്പിച്ചു വിട്ടത്.

വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങൾ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എൻ്റെ ഭാര്യ വീണയെ അക്രമിച്ചു. അവർക്കെതിരെ അസംബന്ധങ്ങൾ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്. വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. എല്ലാ ആരോപണങ്ങളേയും പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയുംനേരിടാൻ വീണയ്ക്ക് അറിയാം. എല്ലാ കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എൻ്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെൻ്റെ കൂടെയുണ്ടാവും. അല്ലെങ്കിൽ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തിൽ ആരോപണങ്ങൾ വന്നുവെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Kozhikode, Pinarayi Vijayan, Kerala, State, Cabinet, Allegation, Muhammad Riyaz, Muhammad Riyaz talking about allegations about against his family.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment