ടൗടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു
മുംബൈ: (https://ift.tt/3fMh5ur) ടൗടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 37 പേര്‍ മരിച്ചു. കടലില്‍ നിന്ന് 11 മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മലയാളികള്‍ ഉള്‍പെടെ 186 പേരെ രക്ഷിച്ചിരുന്നു.
അതേസമയം മുംബൈ തീരത്ത് അപകടത്തില്‍പെട്ട പി 305 ബാര്‍ജില്‍ ഉണ്ടായിരുന്ന 22 മലയാളികള്‍ ഉള്‍പെടെ 186 പേരെ നാവിക സേന രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. എല്ലാവരും ലൈഫ് ജാകെറ്റ് ധരിച്ചിരുന്നതിനാല്‍ സുരക്ഷിതരായി രക്ഷപെടുത്താന്‍ കഴിഞ്ഞു.
Powered by Info News For You

Comments
Post a Comment