ഡോക്ടറായ അമ്മയുടെ ദുരിതം കാണാന്‍ വയ്യ; പിപിഇ കിറ്റിനൊരു വെന്റിലേഷന്‍ ഉണ്ടാക്കി മുംബൈയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി കൈയ്യടി നേടുന്നു


മുംബൈ: (https://ift.tt/3ueXsAe) പി പി ഇ കിറ്റ് ധരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഡോക്ടറായ അമ്മയുടെ ദുരിതം കണ്ട് വിഷമത്തിലായ മകന്‍ നല്ലൊരു കണ്ടുപിടിത്തമാണ് നടത്തിയത്. അമ്മക്ക് ആശ്വാസം നല്‍കാന്‍ എന്തുചെയ്യുമെന്ന നിഹാല്‍ സിംഗ് ആദര്‍ശ് എന്ന രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആലോചനകള്‍ പുതിയ ഉല്‍പന്നത്തിന്റെ പിറവിക്ക് കാരണമായി. അരക്കെട്ടില്‍ ബെല്‍റ്റുപോലെ അണിയാവുന്ന ഒരു വെന്റിലേറ്റിങ് ഉപകരണമാണിത്. 

മാസങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ രൂപമാറ്റങ്ങള്‍ക്കും ശേഷമാണ് നിഹാലിന്റെ ഉല്‍പന്നം തയാറായത്. പരീക്ഷണാടിസ്ഥാനത്തില്‍ ചില ഡോക്ടര്‍മാര്‍ക്ക് നല്‍കിയപ്പോഴാണ് അതിന്റെ ഗുണങ്ങള്‍ നിഹാലിന് തന്നെ ബോധ്യമായത്. എന്നാല്‍, പിന്നെ ചെറിയ തോതില്‍ വില്‍പനയുമാകാമെന്ന് തോന്നിയപ്പോള്‍ 40 ഓളം എണ്ണം നിര്‍മിക്കുകയായിരുന്നു. ഇത് പല ഡോക്ടര്‍മാരും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. 

News, National, India, Mumbai, Engineering Student, Technology, Business, Finance, Doctor, Mother, Health and Fitness, Trending, Mumbai Student Designs 'Cool PPE Kit' With Ventilation For Covid Warriors


ഓരോ നൂറ് സെകന്‍ഡിലും പുറത്തുനിന്നുള്ള വായു ശുദ്ധീകരിച്ച അകത്തേക്ക് കയറ്റുന്ന രൂപത്തിലാണ് ഇതുള്ളത്. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയിലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്.

നൂറെണ്ണം ഉടനെ നിര്‍മിക്കാനുള്ള നീക്കത്തിലാണ് നിഹാലും സംഘവും. ഇപ്പോള്‍ ഒരെണ്ണത്തിന് 5,499 രൂപയാണ് ഈടാക്കുന്നത്. ദേഹത്ത് അണിയുന്ന ഉപകരണമായതിനാല്‍ ഗുണമേന്‍മയുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത്ര വില വരുന്നതെന്ന് നിഹാല്‍ പറയുന്നു. കൂടുതല്‍ എണ്ണം ഉല്‍പാദിപ്പിച്ചാല്‍ വില കുറക്കാനാകുമോ എന്നും ഇവര്‍ പരിശോധിക്കുന്നുണ്ട്. 

Keywords: News, National, India, Mumbai, Engineering Student, Technology, Business, Finance, Doctor, Mother, Health and Fitness, Trending, Mumbai Student Designs 'Cool PPE Kit' With Ventilation For Covid Warriors

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?