ശിഹാബിക്കയാടാ മക്കളെ എന്ന വിളി ഇനിയില്ല; പ്രവാസികളുടെ മനം കവർന്ന ടിക്‌ടോക് താരം നിര്യാതനായി

ദുബൈ: (www.kvartha.com 08.05.2021) ടിക്‌ടോകിലൂടെ പ്രവാസികളുടെ മനം കവർന്ന ആലപ്പുഴ പുന്തല സ്വദേശി ശിഹാബ് മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഉമ്മുൽ ഖുവൈനിൽ വെച്ചായിരുന്നു മരണം. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
                                                                        
Dubai, News, Death, Alappuzha, Hospital, Social Media, Obituary, Tik Tok star Shihabikka passed away.


ഉമ്മുൽ ഖുവൈനിൽ ഇക്കാസ് എന്ന ഹോടെൽ നടത്തി വരികയായിരുന്നു അദ്ദേഹം. 'ശിഹാബിക്കയാടാ മക്കളെ' എന്ന വിളിയിലൂടെ നിരന്തരം ടിക്‌ടോകിലൂടെ വീഡിയോയുമായി പ്രത്യക്ഷപ്പെടുന്ന ശിഹാബ് പ്രവാസികൾ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു. ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ, പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു.

അദ്ദേഹത്തിൻറെ അപ്രതീക്ഷിത മരണം ഏവരെയും കണ്ണീരണിയിച്ചു.

Keywords: Dubai, News, Death, Alappuzha, Hospital, Social Media, Obituary, Tik Tok star Shihabikka passed away.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?