സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ളീല വിഡിയോയുമായി മോര്‍ഫ് ചെയ്തു കംപ്യൂടറില്‍ സൂക്ഷിച്ചു; ജ്യോതിഷാലയം നടത്തുന്ന ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു


തിരുവനന്തപുരം: (https://ift.tt/3vTWkD9) സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ളീല വിഡിയോയുമായി മോര്‍ഫ് ചെയ്തു കംപ്യൂടറില്‍ സൂക്ഷിച്ച ജ്യോതിഷാലയം നടത്തുന്ന ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജ്യോതിഷാലയം നടത്തുന്ന നെയ്യാറ്റിന്‍കര മഞ്ചവിളാകം വിഷ്ണു പോറ്റി എന്ന വിഷ്ണുവിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

News, Kerala, State, Thiruvananthapuram, Arrested, Youth, Photo, Facebook, Abuse, Police, Man arrested for morphing photos of women in Thiruvananthapuram


സ്ഥാപനത്തില്‍ നിന്നു കിട്ടിയ മെമറി കാര്‍ഡ് ശിഷ്യന്മാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവ്, മെമറി കാര്‍ഡുകള്‍, ലാപ് ടോപ്, മൊബൈല്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ഫോടോകളും, ഫേസ്ബുകില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്തിരുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Arrested, Youth, Photo, Facebook, Abuse, Police, Man arrested for morphing photos of women in Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?