ബദിയടുക്ക സിഎച്ച്‌സിയില്‍ കോവിഡ് ചികിത്സ ഒരുക്കും: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്
കാസര്‍കോട് (www.evisionnews.co): കോവിഡ് ചികിത്സയ്ക്ക് ബദിയടുക്ക സിഎച്ച്‌സിയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണാനുമതി നല്‍കി. കുമ്പളയിലെ സിഎച്ച്‌സിയിലേക്ക് ആവശ്യമായ മരുന്നും കൂടുതല്‍ ജീവനക്കാരെയും നിയമിക്കും. കളനാട് ഹോമിയോ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ തുക അനുവദിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒരോ ഡിവിഷന്‍ പരിധിയില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരെ തെരെഞ്ഞടുത്ത് പരിശീലിപ്പിക്കും. ആയിരം പിപിഇ കിറ്റ്, 100 ഓക്‌സിമീറ്ററുകള്‍ വാങ്ങാനും ഭരണസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ്് സിഎ ഷൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്് പിഎ അഷറഫലി, ബ്ലോക്ക് സെക്രട്ടറി റഷീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷമീമ അന്‍സാരി, സക്കീന അബ്ദുല്ല, അംഗങ്ങളായ സിവി ജയിംസ് ചെര്‍ക്കള, ബദ്‌റുല്‍ മുനീര്‍ ചെമ്മനാട്, സുകുമാരന്‍ കുതിരപ്പാടി, ഹനീഫ പാറ, ജമീല അഹമ്മദ്, സീനത്ത് നസീര്‍ കല്ലങ്കൈ, പ്രേമ ഷെട്ടി, ജയന്തി അശ്വനി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment