കോവിഡ് പരിശോധന ഇനി വീട്ടിലും; ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടന്‍ വിപണിയില്‍


ദേശീയം (www.evisionnews.co): കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്‌കവറി സൊലൂഷ്യന്‍സാണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബില്‍ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന. മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ കിറ്റ് ഉപയോഗിക്കുന്നവര്‍ പരിശോധനാ ഫലം അറിയിക്കണം. പോസിറ്റീവ് ഫലം വരുന്നവര്‍ ക്വാറന്റീനിലേക്ക് മാറണം എന്നും പറയുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?