വരുമാനമില്ലാതെ ജനം പൊറുതിമുട്ടുമ്പോൾ പൊലീസിന്റെ കത്തിവെയ്പ്: റേഷൻ വാങ്ങാൻ പോയ ആൾക്ക് പിഴ ഈടാക്കി പൊലീസ്

ആലപ്പുഴ: (www.kvartha.com 29.05.2021) ലോക്ഡൗൺ സമയത്ത് ജോലിയും വരുമാനവുമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ പൊലീസിന്റെ വക കത്തിവെയ്പ്. വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പൊലീസ് പിഴ ഈടാക്കിയത് 250 രൂപ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് സംഭവം നടന്നത്. സർകാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുന്ന വഴിയാണ് പിഴ.

News, Alappuzha, Police, Fine, Kerala, Lockdown, State,

നെഹ്റു ട്രോഫിവാർഡ് കിഴക്ക് തയ്യിൽ കായൽ നിവാസി പ്രേം കുമാറിൽ നിന്നുമാണ് പൊലീസ് കാശ് വാങ്ങിയത്. റേഷൻ കാർഡും വാങ്ങിയസാധനങ്ങൾ കാണിച്ചിട്ടും പിഴ ഈടാക്കിയെന്ന് പ്രേംകുമാർ പറഞ്ഞു.

Keywords: News, Alappuzha, Police, Fine, Kerala, Lockdown, State, Police fined person who went to buy rations.   


< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?