വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർ കോവിഡ് വാക്‌സിന് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നടപടിക്രമങ്ങൾ ഇങ്ങനെ

കാസർകോട്: (www.kasargodvartha.com 30.05.2021) വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ, പഠന ആവശ്യാർഥം പോകുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി സർകാർ തീരുമാനമെടുത്ത സാഹചര്യത്തിൽ താഴെ പറയുന്ന രീതിയിൽ രജിസ്‌ട്രേഷൻ നടപടികൾ ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡികൽ ഓഫീസർ ഡോ. കെ ആർ രാജൻ അറിയിച്ചു.

                                                                     
Kasaragod, Kerala, News, Traveling, COVID-19, Vaccinations, Registration, Job, Top-Headlines, Foreign, Those going abroad should keep these things in mind when registering for Covid Vaccine.

 

ചെയ്യേണ്ടതിങ്ങനെ:

1. ആദ്യമായി www(dot)cowin(dot)gov(dot)in എന്ന ലിങ്കിൽ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.

2. തുടർന്ന് മുൻഗണന ലഭിക്കുന്നതിനായി https://covid19(dot)kerala(dot)gov(dot)in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന individual request എന്ന ടാബിൽ ക്ലിക് ചെയ്യുക. അപ്പോൾ വരുന്ന Disclaimer എന്ന ബോക്‌സ് ക്ലിക് ചെയ്യുക. നാട്ടിലുപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പർ എൻറർ ചെയ്ത് Get OTP എന്നതിൽ ക്ലിക് ചെയ്യുക.

3. ലഭിക്കുന്ന OTP നമ്പർ എൻറർ ചെയ്തു തുടർന്ന് വെരിഫൈഡ് സന്ദേശം വന്നാൽ ok ക്ലിക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന രജിസ്‌ട്രേഷൻ ഫോമിൽ ആവശ്യമായ വ്യക്തിഗതവിവരങ്ങൾ രേഖപ്പെടുത്തുക. യോഗ്യത വിഭാഗത്തിൽ Going abroad എന്ന് രേഖപ്പെടുത്തി ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം സെലക്ട് ചെയ്യുക.

supporting documents എന്നതിൽ പാസ്‌പോർടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജ് ആയി കോപിയെടുത്ത് ആ ഫയലും വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക. അവസാനമായി cowin reference id ആയ 14 അക്ക നമ്പർ കൂടി enter ചെയ്തു സബ്മിറ്റ് ചെയ്യുക.

ഈ അപേക്ഷയും കൂടെ നൽകിയ രേഖകളും ജില്ലാതലത്തിൽ പരിശോധിച്ച് അർഹരായവരെ വാക്‌സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് സന്ദേശം വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷൻ കേന്ദ്രത്തിൽ ഈ സന്ദേശവും തിരിച്ചറിയൽ രേഖയായി ആയി പാസ്‌പോർടും കാണിക്കേണ്ടതാണ്.

Keywords: Kasaragod, Kerala, News, Traveling, COVID-19, Vaccinations, Registration, Job, Top-Headlines, Foreign, Those going abroad should keep these things in mind when registering for Covid Vaccine.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?