കൊന്നകാട് ദേവഗിരിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.05.2021) കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവ ഗിരിയിലെ പരേതനായ കാര്യന്റെയും പുത്തരിച്ചിയുടെയും മകൻ രഘു (41), ദേവഗിരിയിലെ വിശ്വാമിത്രന്റെ ഭാര്യ ലീല (45) എന്നിവരെയാണ് അടുത്തടുത്ത വീടുകളിലായി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
                                                                              
Vellarikundu, Kasaragod, Kerala, News, Dead,Dead body, Police, Top-Headlines, Two relatives found dead under mysterious circumstances in Konnakkad Devagiri.

രഘു സ്വന്തം വീടിന്റെ അടുക്കളയിലെ കോൺക്രീറ്റു സ്ലാബിൽ തൂങ്ങിയും ലീല അവരുടെ വീട്ടിൽ കിടപ്പ് മുറിയിൽ നിലത്തുമാണ് മരിച്ച നിലയിൽ ഉണ്ടായിരുന്നത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ചു വാർഡ് മെമ്പർ പി സി രഘുനാഥൻ നായർ സ്ഥലത്തെത്തി വിവരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചു.

വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ പരിശോധന നടത്തി വരുന്നു.

ഇരുവരുടെയും മരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌ മോർടം നടപടിക്കൾക്കായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ കാസർ കോട് വാർത്തയോട് പറഞ്ഞു.

മരിച്ച രഘു അവിവാഹിതനാണ്. മാധവൻ, സുന്ദരൻ, ബിന്ദു, ലക്ഷ്മി, സിന്ധു എന്നിവർ സഹോദരങ്ങളാണ്.

മനു, അനീഷ് എന്നിവർ ലീലയുടെ മക്കളാണ്.

അവിവാഹിതനായ രഘുവും വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ച ലീലയും തമ്മിൽ അടുപ്പത്തിലായിരുന്നതായി പറയുന്നു. രഘുവിന്റ അമ്മാവന്റെ ഭാര്യയാണ് ലീല. ഇരുവരും ഒരുമിച്ചു താമസവും ഉണ്ടായിരുന്നു. വ്യാഴാഴ്ച് രാത്രി വൈകിയും ഇരുവരും ലീലയുടെ വീട്ടിൽ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.
വെള്ളരിക്കുണ്ട് എസ്. ഐ. ബാബു മോൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.





Keywords: Vellarikundu, Kasaragod, Kerala, News, Dead,Dead body, Police, Top-Headlines, Two relatives found dead under mysterious circumstances in Konnakkad Devagiri.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?