കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തി: ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി


ന്യൂഡെല്‍ഹി: (https://ift.tt/3nTmpQd) കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തിയെന്ന ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. വ്യാഴാഴ്ചയാണ് ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടത്. സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ഹേമന്ത് സോറന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

News, National, India, New Delhi, Jharkhand, Chief Minister, Allegation, Prime Minister, Narendra Modi, PM Modi spoke his mann ki baat, did not listen, says Jharkhand CM Hemant Soren


ബഹുമാന്യനായ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ മാന്‍ കി ബാത്ത് പറയുക മാത്രമാണ് ചെയ്തത്. കാര്യങ്ങള്‍ സംസാരിക്കുകയും പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനേ- സോറന്‍ ട്വീറ്റ് ചെയ്തു. 

രാജ്യത്തെ കോവിഡ് മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. വ്യാഴാഴ്ച 133 മരണങ്ങളാണ് ജാര്‍ഖണ്ഡില്‍ റിപോര്‍ട് ചെയ്തത്. ദേശീയ മരണ നിരക്ക് 1.10 ശതമാനമായിരിക്കെ, ജാര്‍ഖണ്ഡില്‍ അത് 1.28 ശതമാനമാണ്.

Keywords: News, National, India, New Delhi, Jharkhand, Chief Minister, Allegation, Prime Minister, Narendra Modi, PM Modi spoke his mann ki baat, did not listen, says Jharkhand CM Hemant Soren

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?