കാര്‍ വാങ്ങാന്‍ പിഞ്ചു കുഞ്ഞിനെ വ്യവസായിക്ക് വിറ്റെന്ന് പരാതി; ദമ്പതികള്‍ കസ്റ്റഡിയില്‍


ദേശീയം (www.evisionnews.co): സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

മൂന്നു മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പോലീസ് ഇന്‍സ്പെക്ടര്‍ കോട്വാലി ശൈലേന്ദ്രകുമാര്‍ കുമാര്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?