പൊലീസിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്തു


കോട്ട: (https://ift.tt/3vVRXHR) രാജസ്ഥാനിലെ കോട്ടയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപോര്‍ട്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. പൊലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 

ഒരു മാസം മുമ്പാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐ പി സി 376 സെക്ഷന്‍ പ്രകാരമായിരുന്നു പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി.

News, National, India, Rajasthan, Molestation, Accused, Police, Marriage, Molestation accused ties knot with survivor in Kota


ഇതേത്തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് രംഗത്തെത്തിയത്. പിന്നീട് പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും തുടര്‍ന്ന് ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

രാംഗഞ്ച് പൊലീസ് സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തിനെത്തിയിരുന്നു.

Keywords: News, National, India, Rajasthan, Molestation, Accused, Police, Marriage, Molestation accused ties knot with survivor in Kota

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?