ആരോഗ്യ മേഖലയ്ക്ക് ഭീഷണിയായി യെല്ലോ ഫൻഗസും: പ്രമേഹ രോഗികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപോർട്
ന്യൂഡെൽഹി: (www.kvartha.com 25.05.2021) കോവിഡ് മഹാമാരിയിൽ തന്നെ ലോകം ദുരിതത്തിലായിരിക്കെയാണ് ബ്ലാക് ഫംഗസും വൈറ്റ് ഫംഗസും ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ആയത്. എന്നാൽ ഇപ്പോൾ യെലോ ഫംഗസ് കൂടി രാജ്യത്ത് സ്ഥിരീകരിചിരിക്കുന്നു. ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെലോ ഫംഗസ് ബാധയും റിപോര്‍ട് ചെയ്തിരിക്കുന്നത്. യെലോ ഫംഗസ് കേസ് നിലവിൽ റിപോര്‍ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ്.
യെലോ ഫംഗസ് ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തേക്കാള്‍ അപകടകാരിയാണെന്നാണ് ആരോഗ്യ മേഖലയുടെ കണ്ടെത്തൽ. ശരീരത്തിലെ ആന്തരിക അവയവങ്ങളെയാണ് യെലോ ഫംഗസ് ബാധിക്കുക. പൊതുവെ ഉരഗ വര്‍ഗ ജീവികളില്‍ കാണപ്പെടുന്ന ഫംഗസ് ബാധയാണ് യെലോ ഫംഗസ്.
രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്, മുറിവുകളില്‍ നിന്ന് ചലം ഒലിക്കുക, മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക, കോശമരണം എന്നിവയാണ് യെലോ ഫംഗസിന്റെ ലക്ഷണങ്ങള്‍. മനുഷ്യരിലേക്ക് ഈ രോഗം പടരുന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം, രാജ്യത്ത് നിലവില്‍ 5424 പേരാണ് ബ്ലാക് ഫംഗസ് ചികിത്സയിൽ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ഇതില്‍ 4,556 പേര്‍ക്കും കോവിഡ് അനുബന്ധമായാണ് അസുഖം വന്നത്.

അന്തരിക അവയവങ്ങളെ ബാധിക്കുന്ന യെലോ ഫംഗസ് കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. രാജ്യത്ത് 5424 പേര്‍ ബ്ലാക് ഫംഗസ് ബാധിച്ച് ചികിത്സയിലാണെന്ന് കേന്ദ്രം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍
ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്തത്. ഗുജറാത്തില്‍ 2000 പേരും മഹാരാഷ്ട്രയിൽ 1188പേരും ആന്ധ്രാ പ്രദേശില്‍ 500ഓളം പേരും ഹരിയനയില്‍ 300 ഓളം പെരുമാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: News, New Delhi, COVID-19, India, National, Health, Yellow fungus, Health sector, Yellow fungus poses threat to health sector: People with diabetes and those with weakened immune systems need to be extra vigilant.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment