ഇസ്രാഈല്‍ - പലസ്തീന്‍ സംഘര്‍ഷം; ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം, ഹെല്‍പ്‌ലൈന്‍ തുറന്ന് എംബസി



ന്യൂഡെല്‍ഹി/ ടെല്‍അവീവ്: (https://ift.tt/3y59yPv) ഇസ്രാഈല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്‍ഡ്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി. ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോടോകോളുകള്‍ നിരീക്ഷിക്കാനും ഇന്‍ഡ്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കി - നമ്പര്‍: +972549444120.

തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോകെല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്‌കര്‍ഷിക്കുന്നു.

News, National, India, New Delhi, Embassy, Warning, Help, Clash, Embassy opens emergency helpline for Indians in Israel


എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുകിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡ്യക്കാരോട് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ലോക്ഡൗണ്‍ മൂലം വിമാനസെര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാര്‍ പലരും അവിടെ കുടുങ്ങിയ നിലയിലാണ്. 

Keywords: News, National, India, New Delhi, Embassy, Warning, Help, Clash, Embassy opens emergency helpline for Indians in Israel

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?