ഐപിഎൽ മത്സരങ്ങൾക്ക് വാതുവെപ്പ് നടത്തി ലക്ഷങ്ങൾ സമാഹരിച്ച ആറംഗ സംഘം അറസ്റ്റിൽ
മംഗളുറു: (www.kasargodvartha.com 05.05.2021) ഐപിഎൽ മത്സരങ്ങൾക്ക് വാതുവെപ്പ് നടത്തി ലക്ഷങ്ങൾ സമാഹരിച്ച ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. മംഗളുറിലെ വിക്രം, ധനപാൽ ഷെട്ടി, പ്രീതേഷ്, പ്രീതം, അവിനാഷ്, നഗര പരിധിയിൽ താമസിക്കുന്ന രാജസ്ഥാനിലെ കമലേഷ്, മുംബൈയിലെ ഹരീഷ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇകണോമിക്‌സ് ആൻഡ് നാർകോടിക്സ് ക്രൈം (സിസിബി) വിഭാഗമാണ് ഇവരെ പിടികൂടിയത്.
പ്രതികൾ മൂന്ന് ബാങ്കുകളിൽ മറ്റുള്ളവരുടെ പേരിൽ അകൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും ഇതിലൂടെ വാതുവെപ്പ് തുക ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു. ഏപ്രിൽ 21 നാണ് പൊലീസ് വിക്രമിനെ പിടികൂടിയത്. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാക്കി അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവർ 10 മൊബൈൽ ഫോണുകളിലായി 20 ബാങ്ക് അകൗണ്ടുകൾ ബന്ധിപ്പിച്ചതായി കണ്ടെത്തി. ഇതിൽ ഉണ്ടായിരുന്ന 23 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഡിസിപി ഹരിറാം ശങ്കർ, വിനയ് ഗൗങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Keywords: Mangalore, Karnataka, News, Arrest, Police, Rajasthan, Bank, Mobile, Six arrested for betting on IPL match.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment