മാസ്‌ക് ധരിക്കാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ ഡോക്ടര്‍ക്കെതിരെ കേസ്
മംഗളൂരു (www.evisionnews.co): സൂപ്പര്‍ മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. മംഗളൂറിലെ ഡോ. ബി ശ്രീനിവാസ കക്കില്ലായക്കെതിരെയാണ് മംഗളൂരു കദ്രിയിലെ സൂപെര്‍ മാര്‍കെറ്റ് ഉടമ റ്യാന്‍ റൊസാറിയോയുടെ പരാതിയില്‍ കേസെടുത്തത്. മാസ്‌ക് ധരിക്കണമെന്ന നിയമം പാലിക്കാനും കൈവശം അതില്ലെങ്കില്‍ നല്‍കാമെന്നും ഗ്രോസറി കടയിലെ ജീവനക്കാര്‍ ഡോക്ടറോട് പറഞ്ഞെങ്കിലും വഴങ്ങിയില്ല. താന്‍ കോവിഡ് ബാധിച്ച് ഭേദമായ ആളാണെന്ന് അറിയിച്ച ഡോക്ടര്‍ വെറുതെ മണ്ടത്തങ്ങള്‍ എഴുന്നള്ളിക്കരുതെന്ന് ജീവനക്കാരെ ശാസിച്ചു.
Powered by Info News For You

Comments
Post a Comment