മെഡികല്‍ സ്‌റ്റോറുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പരിശോധന: അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് പിഴ
കായംകുളം: (www.kvartha.com 26.05.2021) മെഡികല്‍ സ്‌റ്റോറുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് പിഴ. പള്‍സ് ഓക്‌സിമീറ്റര്‍, പി പി ഇ കിറ്റ്, മാസ്‌കുകള്‍ മുതലായവയ്ക്ക് സര്‍കാര്‍ ഒരു നിശ്ചിത വില ഇട്ടിരുന്നു. എന്നാല്‍ പല മെഡികല്‍ സ്റ്റോറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍കാര്‍ ഉത്തരവ് ഗൗനിക്കാതെ അമിത വില ഈടാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് താലൂകിലെ മെഡികല്‍ സ്‌റ്റോറുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ വിലകൂട്ടി വിറ്റവര്‍ക്കെതിരെ നടപടിയെടുത്തു. പള്‍സ് ഓക്‌സിമീറ്റര്‍, പി പി ഇ കിറ്റ്, മാസ്‌കുകള്‍ മുതലായവ സര്‍കാര്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ വാങ്ങിയവര്‍ക്കെതിരെയായിരുന്നു നടപടി.
കായംകുളം, ഹരിപ്പാട് മേഖലകളില്‍ നടന്ന പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നായി 40,000 രൂപ പിഴ വരെ ഈടാക്കി. പരിശോധനക്ക് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ആര്‍ ജയലക്ഷ്മി, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് എസ് പ്രേംകുമാര്‍, ഷിബു ബേബി, കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, Fine, Mask, Government, Medical Store, Legal Metrology Inspection at Medical Stores: Fine for Excessive Charges
Powered by Info News For You

Comments
Post a Comment