വാടക ക്വാർടേഴ്‌സിലെ ഒരു കുടുംബത്തിന് കോവിഡ് ബാധിച്ചു; കപ്പിയും കയറും എടുത്ത് മാറ്റിയതായി പരാതി; കുടിവെള്ളത്തിനായി നെട്ടോട്ടം

ഉദുമ: (www.kasargodvartha.com 27.05.2021) വാടക ക്വാർടേഴ്‌സിലെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ നിന്ന് കപ്പിയും കയറും എടുത്ത് മാറ്റിയതായി പരാതി. ഉദുമ പഞ്ചായത്ത് പരിധിയിലാണ് സംഭവം. ക്വാർടേഴ്‌സിലെ ഒരു മുറിയിൽ താമസിക്കുന്ന ഒരു കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ചിലർ കപ്പിയും കയറും എടുത്ത് മാറ്റിയതായാണ് സംശയിക്കുന്നത്.

Covid affected to a family in rented quarters; Complaints that rope and pulley removed from well

ഇതോടെ ക്വാർടേഴ്‌സിൽ താമസിക്കുന്നവർ കുടിവെള്ളത്തിനായി ഏറെ വലഞ്ഞു. വിവരങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, മെമ്പർ ഹാരിസ് അങ്കക്കളരി, ജനമൈത്രി പൊലീസ് രാജേഷ്, നോഡൽ ഓഫീസർ മാധുരി ടീചെർ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവരുടെ ശ്രദ്ധയിൽപെടുത്തി. ഇവർ ക്വാർടേഴ്‌സ് ഉടമയെ ബന്ധപ്പെട്ട് കുടിവെള്ള പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Keywords: Kerala, News, Kasaragod, Kasargodvartha, Well, Complaint, Drinking water, Rent-house, Rent, COVID, President, Police, Uduma, Covid affected to a family in rented quarters; Complaints that rope and pulley removed from well.
Kerala,news,kasaragod,kasargod Vartha,Kasargodvartha,Well,complaint,Drinking water,rent-house,Rent,COVID-19,president,Police,< !- S
Kerakela,news,kasaragod,kasargod Vartha,Kasargodvartha,Well,complaint,Drinking water,rent-house,Rent,COVID-19,president,Police,TART disable copy paste -->






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?