എം വി ഐയുടെ വീട്ടിലെ മിനി ഷോറൂമിൽ നിന്നും പുറത്തിറങ്ങുന്ന 'വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ ആർ സി യോ ലൈസൻസോ വേണ്ട'; പ്രോത്സാഹനം മാത്രം മതി
സുധീഷ് പുങ്ങംചാൽ
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2021) മോടോർ വൈഹികിൾ ഇൻസ്പെക്ടറുടെ വീട്ടിലെ മിനി വൈഹികിൾ ഷോറൂമിൽ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങൾക്ക് നിരത്തിൽ ഓടിക്കാൻ ആർ സി യോ ലൈസൻസോ വേണ്ട. കാണുന്നവർ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചാൽ മാത്രം മതിയാകും.
തേജസിനെ കുറിച്ച് അറിയേണ്ടേ. വെറും നാലാം ക്ലാസ് വിദ്യാർഥി. കാഞ്ഞങ്ങാട് പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലാണ് പഠനം. പിതാവ് നിരത്തിൽ ഓടുന്ന വാഹനങ്ങൾ സുരക്ഷിതമാണോയെന്ന ജോലിയിൽ മുഴുകുമ്പോൾ തേജസ് അതിമനോഹരമായ വാഹനങ്ങൾ ഒരുക്കുന്നത് കാർബോർഡ് പെട്ടികൾ കൊണ്ടാണ്..
ലോക് ഡൗൺ സമയത്തെ പഠനത്തിന്റ ഇടവേളകിൽ ആണ് തേജസിന്റെ വാഹന നിർമാണം പുരോഗമിക്കുന്നത്. കെഎസ് ആർ ടി സി ബസ് ഉൾപെടെ രണ്ട് ബസുകൾ, രണ്ട് കാറുകൾ, ലോറി തുടങ്ങിയവയ്ക്ക് പുറമെ ഇവയ്‌ക്കെല്ലാം എസ്കോർട് ഒരുക്കുന്ന ഒരു പൊലീസ് ജീപും തേജസ് ഇതിനകം നിർമിച്ചു കഴിഞ്ഞു.
പൂർത്തിയായവ തേജസ് വീടിനു മുന്നിൽ വരിവരിയായി പാർക് ചെയ്യിപ്പിക്കുന്ന തരത്തിൽ ഒരുക്കി വെച്ചതും ശ്രദ്ധേയമാണ്. ഹാർഡ് ബോർഡ്, ഫോം പേപർ, പശ എന്നിവയും പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് തേജസ് വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്..
ബോടിൽ ആർടിലും ഡിജിറ്റൽ പെയിന്റിങിലും കഴിവ് തെളിയിക്കുന്ന തേജസ്, ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ ദർപണം കലാ ക്ഷേത്രത്തിൽ ഇടയ്ക്ക് പരിശീലനത്തിനും പോയിരുന്നു. എന്നാൽ കോവിഡും ലോക് ഡൗണും മൂലം അത് മുടങ്ങിയപ്പോൾ തേജസ് തന്റെ കഴിവ് പഠനത്തിന്റെ ഇടവേളകളിൽ വാഹന നിര്മാണത്തിലേക്ക് മാറ്റി.
എംവിഐ എം വിജയനും അമ്മ ആശാകിരണും മകന് പ്രോത്സാഹനവുമായി കൂടെയുണ്ട്, ഒപ്പം ചിത്രരചനയിൽ മിടുക്കിയായ തേജസിന്റെ അനുജത്തി ഐശ്വര്യയും.
Powered by Info News For You

വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിലെ എം വി വിജയന്റെ അജാനൂർ വേലേശ്വരം വീട്ടിലെ മിനി ഷോറൂമിൽ നിന്നും ഇറങ്ങുന്ന കൊച്ചു വാഹനങ്ങൾക്കാണ് പ്രത്യേക പരിഗണന ഈ ലോക് ഡൗൺ സമയത്ത് നൽകിയിരിക്കുന്നത്. കണ്ടാൽ സുന്ദരന്മാരായ ചെറുതും വലുതുമായ വാഹനങ്ങളുടെ നിർമാതാവ് വിജയൻറെ മകൻ തേജസ് ആണ്.
തേജസിനെ കുറിച്ച് അറിയേണ്ടേ. വെറും നാലാം ക്ലാസ് വിദ്യാർഥി. കാഞ്ഞങ്ങാട് പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലാണ് പഠനം. പിതാവ് നിരത്തിൽ ഓടുന്ന വാഹനങ്ങൾ സുരക്ഷിതമാണോയെന്ന ജോലിയിൽ മുഴുകുമ്പോൾ തേജസ് അതിമനോഹരമായ വാഹനങ്ങൾ ഒരുക്കുന്നത് കാർബോർഡ് പെട്ടികൾ കൊണ്ടാണ്..
ലോക് ഡൗൺ സമയത്തെ പഠനത്തിന്റ ഇടവേളകിൽ ആണ് തേജസിന്റെ വാഹന നിർമാണം പുരോഗമിക്കുന്നത്. കെഎസ് ആർ ടി സി ബസ് ഉൾപെടെ രണ്ട് ബസുകൾ, രണ്ട് കാറുകൾ, ലോറി തുടങ്ങിയവയ്ക്ക് പുറമെ ഇവയ്‌ക്കെല്ലാം എസ്കോർട് ഒരുക്കുന്ന ഒരു പൊലീസ് ജീപും തേജസ് ഇതിനകം നിർമിച്ചു കഴിഞ്ഞു.
പൂർത്തിയായവ തേജസ് വീടിനു മുന്നിൽ വരിവരിയായി പാർക് ചെയ്യിപ്പിക്കുന്ന തരത്തിൽ ഒരുക്കി വെച്ചതും ശ്രദ്ധേയമാണ്. ഹാർഡ് ബോർഡ്, ഫോം പേപർ, പശ എന്നിവയും പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് തേജസ് വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്..
ബോടിൽ ആർടിലും ഡിജിറ്റൽ പെയിന്റിങിലും കഴിവ് തെളിയിക്കുന്ന തേജസ്, ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ ദർപണം കലാ ക്ഷേത്രത്തിൽ ഇടയ്ക്ക് പരിശീലനത്തിനും പോയിരുന്നു. എന്നാൽ കോവിഡും ലോക് ഡൗണും മൂലം അത് മുടങ്ങിയപ്പോൾ തേജസ് തന്റെ കഴിവ് പഠനത്തിന്റെ ഇടവേളകളിൽ വാഹന നിര്മാണത്തിലേക്ക് മാറ്റി.
എംവിഐ എം വിജയനും അമ്മ ആശാകിരണും മകന് പ്രോത്സാഹനവുമായി കൂടെയുണ്ട്, ഒപ്പം ചിത്രരചനയിൽ മിടുക്കിയായ തേജസിന്റെ അനുജത്തി ഐശ്വര്യയും.
Keywords: Malayalam, News, Kerala, Kanhangad, Motor, Vehicle, Police-officer, Handicrafts, Bottle, Arts, Digital painting, creativity, Vehicles leaving MVI's mini showroom 'do not need an RC or license to enter the road'; Encouragement alone is enough.
Powered by Info News For You

Comments
Post a Comment