'കോവിഡിനെ നേരിടുന്നതില്‍ യോഗി സര്‍കാര്‍ പരാജയമാണ്, എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ രാജ്യദ്രോഹം ചുമത്തും'; വിമര്‍ശനവുമായി ബിജെപി എംഎല്‍എ രംഗത്ത്


ലഖ്‌നൗ: (https://ift.tt/2Rr56dp) കോവിഡിനെ നേരിടുന്നതില്‍ യോഗി സര്‍കാര്‍ പരാജയമാണ്, എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ രാജ്യദ്രോഹം ചുമത്തുമെന്ന് ബി ജെ പി എം എല്‍ എ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് സീതാപൂര്‍ എം എല്‍ എ രാകേഷ് റാത്തോഡ് ആണ്. 

തന്റെ മണ്ഡലത്തിലേക്ക് ആരോഗ്യ സാമഗ്രികളും ചികിത്സ സൗകര്യവും ആവശ്യപ്പെട്ട് നിരവധി തവണ കത്തെഴുതിയെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനാലാണ് രാകേഷ് പരസ്യ വിമര്‍ശനം നടത്തിയത്. ഇതിന്റെ വിഡിയോ വൈറലായതോടെ വിശദീകരണവുമായി രാകേഷ് എത്തി. 

News, National, India, Lucknow, Uttar Pradesh, Yogi Adityanath, Government, Criticism, BJP, MLA, Politics, Treatment, COVID-19, Trending, Health, 'If We Speak Too Much, Will Have to Face Sedition': BJP MLA on UP Govt's Handling of Covid


'സീതാപൂര്‍ ജില്ലയിലെ ജമയ്യത്പൂരില്‍ ഞാനൊരു ട്രോമ സെന്റര്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി ഒരു ബില്‍ഡിങ് അനുവദിച്ചെങ്കിലും ട്രോമ സെന്‍ര്‍ ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഞാന്‍ യോഗിക്ക് കത്തെഴുതിയിരുന്നു. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് ഈ ദുരിതത്തിനിടയില്‍ ചികിത്സ ലഭിക്കുക'.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രാകേഷ് ബി എസ് പി വിട്ട് ബി ജെ പിയിലെത്തിയത്. വിമര്‍ശകള്‍ക്കെതിരെ യോഗി സര്‍കാര്‍ പ്രയോഗിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിനെയും എം എല്‍ എ പരാമര്‍ശിച്ചത് ബി ജെ പിക്ക് തലവേദനയാവുകയാണ്.

Keywords: News, National, India, Lucknow, Uttar Pradesh, Yogi Adityanath, Government, Criticism, BJP, MLA, Politics, Treatment, COVID-19, Trending, Health,  'If We Speak Too Much, Will Have to Face Sedition': BJP MLA on UP Govt's Handling of Covid

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?