മുംബൈ ബാര്‍ജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
മുംബൈ: (https://ift.tt/3f3tx9R) ടൗടേ ചുഴലിക്കാറ്റിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ് മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. വടുവഞ്ചാല്‍ മേലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രികല്‍സിലെ ജീവനക്കാരനായിരുന്നു.
മൂന്ന് മലയാളികള്‍ ഉള്‍പെടെ 49 പേരുടെ മൃതദേഹമാണ് നാവികസേന കണ്ടെത്തിയത്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ എം ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍.
സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്‍ഹിയിലെ ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ് ജോസഫ്. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ജോയ്‌സി. മക്കള്‍: ജോന തെരേസ ജോമിഷ്, ജോല്‍ ജോണ്‍ ജോമിഷ്.
ഒ എന്‍ ജി സി യുടെ പി 305 നമ്പര്‍ ബാര്‍ജിലായിരുന്നു സസിന്‍ ഉണ്ടായിരുന്നത്. സില്‍വി ഇസ്മയിലാണ് അമ്മ. സഹോദരങ്ങള്‍: സിസിന, മിസിന.
കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുണ്ട്.
അപകടത്തില്‍പെട്ട ബാര്‍ജ് പി305 ല്‍ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയില്‍ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ ഇരുപതിലേറെ മലയാളികളാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാവികസേനയാണ് ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്.
ദിലീപ് കുമാര്‍, വര്‍ഗീസ് സാം, ഹരീഷ് വി കെ, ബാലചന്ദ്രന്‍, മാത്യു ടി, പ്രിന്‍സ് കെ സി, പ്രണവ്, ജിന്‍സണ്‍ കെജെ, ആഗ്‌നേല്‍ വര്‍ക്കി, സന്തോഷ്‌കുമാര്‍, റോബിന്‍, സുധീര്‍, ശ്രീകാന്ത് , അനില്‍ വായച്ചല്‍, ജോയല്‍, ജിതിന്‍, ശ്രീഹരി, ജോസഫ് ജോര്‍ജ്, ദീപക് ടി കെ, അമല്‍ ബാബു, ഗിരീഷ് കെ വി, ടിജു സെബാസ്റ്റ്യന്‍, തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്.
ചൊവ്വാഴ്ചയാണ് ടൗടെ ചുഴലിക്കാറ്റില്‍ മുംബൈ ഹൈഗിലെ ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടത്. ആകെ മരണം 49 ആയി. 188 പേരെ നാവിക സേന ഇതുവരെ രക്ഷപെടുത്തി. അപകടത്തില്‍ പെട്ട 25 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്.
Powered by Info News For You

Comments
Post a Comment