രോഗികൾ ക്രമാതീതമായി വർധിക്കുന്നു; ഐസിയു, വെന്റിലേറ്റർ കിടക്കകൾ നിറയുന്നു, മംഗളൂറിൽ ആശങ്ക
മംഗളുറു: (www.kasargodvartha.com 05.05.2021) കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ കിടക്കകൾ നിറയുന്നു. എട്ട് മെഡികൽ കോളജ് അടക്കം ജില്ലയിൽ 67 ആശുപത്രികളുണ്ടെങ്കിലും എല്ലാ തീവ്രപരിചരണ വിഭാഗങ്ങളും (ഐസിയു) വെന്റിലേറ്റർ കിടക്കകളും നിറഞ്ഞിരിക്കുന്ന സ്ഥിതിയാണുള്ളത്. കിടക്കകൾ ലഭിക്കാത്തതോടെ രോഗികൾ ആശങ്കയിലായിരിക്കുകയാണ്.
ജില്ലയിലെ എല്ലാ വെന്റിലേറ്റർ കിടക്കകളും 80 ശതമാനം ഐസിയു കിടക്കകളും നിറഞ്ഞതായി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. കിഷോർ കുമാർ പറഞ്ഞു. വിവിധ ആശുപത്രികളിൽ ലഭ്യമായ കിടക്കകളെക്കുറിച്ചുള്ള വിവരങ്ങൾ ദിവസേന ലഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
5,164 കോവിഡ് കിടക്കകൾ, 3,125 സാധാരണ കിടക്കകൾ, 1,528 ഓക്സിജൻ കിടക്കകൾ, 204 എച് എഫ് ഒ കിടക്കകൾ, 152 ഐസിയു കിടക്കകൾ, 155 വെന്റിലേറ്റർ കിടക്കകൾ, 3,891 നോൺ-കോവിഡ് കിടക്കകൾ എന്നിവയാണ് ജില്ലയിലുള്ളത്.
ശ്വാസതടസത്തിന് ചികിത്സയ്ക്കായി ആശുപത്രികൾ സന്ദർശിക്കുന്നവരോട് വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കാൻ നിർദേശിക്കുന്നതായി റിപോർട് ഉണ്ട്. ചിലർ രോഗികളുമായി ആശുപത്രികൾ കയറി ഇറങ്ങുന്ന കാഴ്ചയും കാണുന്നുണ്ട്.
കോവിഡ് രോഗികൾക്ക് പുറമെ കാസർകോട്, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളുറു, കൊടഗു ജില്ലകളിൽ നിന്നും ഗുരുതരരോഗികളെയും ചികിത്സയ്ക്കായി മംഗളൂറിലേക്കാണ് കൊണ്ട് വരുന്നത്. അതിനാൽ അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്.
Keywords: Mangalore, Karnataka, News, COVID-19, ICU, Health-Department, Hospital, Treatment, Udupi, ICU beds and ventilators almost fully occupied in DK.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment