പെട്ടിനിറയെ പണം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍; മരണമടഞ്ഞ യാചകന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ ലക്ഷങ്ങള്‍


തിരുപ്പതി: (https://ift.tt/2Rr56dp) മരണമടഞ്ഞ യാചകന്റെ വീട്ടില്‍ പെട്ടിനിറയെ പണം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ ലക്ഷങ്ങള്‍. തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്. 

യാചകന്റെ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പെട്ടികളും കണ്ടെടുത്തു. അതില്‍ നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. 

ഭിക്ഷയെടുത്തും ചെറിയ ജോലികള്‍ ചെയ്തും ജീവിതം തള്ളിനീക്കിയിരുന്ന ശ്രീനിവാസാചാരിക്ക് 2007ല്‍ തിരുമലയില്‍ താമസിക്കാന്‍ ഒരു വീട് നല്‍കിയിരുന്നു. അന്നുമുതല്‍ തന്റെ സമ്പാദ്യം വീട്ടില്‍ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു. കഴിഞ്ഞവര്‍ഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. 

News, National, India, Tirupati, Demonetization, Finance, Beggar, Rs 10 Lakh Recovered from Deceased Beggar's Home in Tirumala, Demonetised Notes Found


ഇതിനെ തുടര്‍ന്ന് ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ ശ്രീനിവാസാചാരിക്ക് നല്‍കിയ വീട് തിരിച്ചെടുക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീനിവാസാചാരിയുടെ വീട്ടിലെത്തിയ ടി ടി ഡിയും റവന്യൂ അധികൃതരും പരിശോധനയില്‍ പണം കണ്ടെത്തുകയായിരുന്നു. കണ്ടുകെട്ടിയ പണം ടി ടി ഡി അധികൃതര്‍ ടി ടി ഡി ട്രഷറിയില്‍ നിക്ഷേപിച്ചു. 


Keywords: News, National, India, Tirupati, Demonetization, Finance, Beggar, Rs 10 Lakh Recovered from Deceased Beggar's Home in Tirumala, Demonetised Notes Found

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?