വായുവിലൂടെ അതിവേഗം പടരും; വിയറ്റ്നാമില്‍ പുതിയ കോവിഡ് വകഭേദം
(www.evisionnews.co) കോവിഡ് രോഗവ്യാപനം ലോകത്ത് രൂക്ഷമാവുമ്പോള്‍ ആശങ്ക ഉയര്‍ത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ അതിവേഗ രോഗവ്യാപനത്തിന് കാരണമായ ആ.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്‌നാമില്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു.
ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്. നിലവില്‍ 6,700ല്‍ പരം കേസുകളും 47 മരണവുമാണ് വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു എന്നതില്‍ ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
Powered by Info News For You

Comments
Post a Comment