ട്രിപിൾ ലോക്ഡൗൺ: ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണം, ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ

തിരുവനന്തപുരം: (www.kvartha.com 17.05.2021) ട്രിപിൾ ലോക്ഡൗൺ സാഹചര്യത്തിൽ പ്രഖ്യാപിച്ച ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും കലക്ടർ പറ‍ഞ്ഞു.

ജില്ലയിൽ ഇപ്പോഴും കോവിഡ്‌ വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക്ഡൗൺ കൊണ്ട് നില ചെറിയ തോതിൽ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാ​ഗം കേസുകൾ ജില്ലയിൽ ഇപ്പോഴും കൂടുതലാണ്. അതിനാല്‍ സംസ്ഥാന അതിർത്തികളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരുമെന്നും കലക്ടർ
ജനങ്ങളോട് അഭ്യര്‍ഥിച്ചു.

News, Thiruvananthapuram, Lockdown, District Collector, Kerala, State, COVID-19,

തിരുവനന്തപുരം ഉൾപെടെ നാല് ജില്ലകളിലാണ് സംസ്ഥാനത്ത് ട്രിപിൾ ലോക് ഡൗൺ ഏര്‍പെടുത്തിയത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപിള്‍ ലോക്ഡൗൺ. ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പൊലീസ് പരിശോധന കർശനമായി തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.

Keywords: News, Thiruvananthapuram, Lockdown, District Collector, Kerala, State, COVID-19, Triple lockdown: Thiruvananthapuram District Collector says concessions should not be misused.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?