തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ കോവിഡ് പോസിറ്റീവായ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; കലക്ടര്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നോടീസ്‌


മലപ്പുറം: (www.kvartha.com 06.05.2021) തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ കോവിഡ് പോസിറ്റീവായ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ കലക്ടര്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നോടീസ്‌. ജില്ല കലക്ടര്‍ സംഭവത്തില്‍ 10 ദിവസത്തിനകം വിശദീകരണം സമര്‍പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. 

താനൂര്‍ ടൗണ്‍ സ്‌കൂളിലെ അധ്യാപിക സമര്‍പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. വേങ്ങര നിയോജക മണ്ഡലത്തിലെ പോളിങ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്. കോവിഡ് പോസിറ്റീവായ വിവരം മാര്‍ച് 24ന് തന്നെ റിട്ടേണിങ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. 

Malappuram, News, Kerala, COVID-19, Suspension, Complaint, District Collector, Notice, Covid patient suspended for non-attendance on election duty: Human Rights Commission issues notice to Collector

ഏപ്രില്‍ രണ്ടിന് കോവിഡ് നെഗറ്റീവാകുകയും ഒമ്പത് വരെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. എന്നാല്‍ കോവിഡ് പോസിറ്റീവാകുന്നത് തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാന്‍ മതിയായ കാരണമല്ലെന്നാണ് റിട്ടേണിങ് ഓഫീസര്‍ നല്‍കിയ മറുപടിയെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

Keywords: Malappuram, News, Kerala, COVID-19, Suspension, Complaint, District Collector, Notice, Covid patient suspended for non-attendance on election duty: Human Rights Commission issues notice to Collector


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?