അജ്മാനില്‍ കാറും ട്രകും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അജ്മാന്‍: (www.kasargodvartha.com 20.05.2021) യുഎഇയിലെ അജ്മാനില്‍ കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25കാരനായ സ്വദേശി യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച പുലര്‍ചെ 4.15 മണിക്ക് ശൈഖ് മുഹ് മദ് ബിന്‍ സായിദ് സ്ട്രീറ്റില്‍ ശാര്‍ജയിലേക്കുള്ള അല്‍ ഹമീദിയ ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായതെന്ന് അജ്മാന്‍ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലസി പറഞ്ഞു.

രക്ഷാപ്രവര്‍ത്തന സംഘം എത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സ്വദേശി യുവാവ്. അജ്മാന്‍ പൊലീസ് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു.

Ajman, News, Gulf, World, Top-Headlines, Accident, Death, Youth, Police, Vehicle, Hospital, Emirati youth dies in Ajman car-truck collision

Keywords: Ajman, News, Gulf, World, Top-Headlines, Accident, Death, Youth, Police, Vehicle, Hospital, Emirati youth dies in Ajman car-truck collision



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?